പിന്നെയും പണിമുടക്കി; മുഖ്യമന്ത്രിയും മൈക്കും തമ്മിലുള്ള ശത്രുത തുടരുന്നു

Jaihind Webdesk
Tuesday, April 16, 2024

 

തൃശൂർ: മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിനിടെ വീണ്ടും പണിമുടക്കി മൈക്ക്. പതിവുപോലെ മുഖ്യമന്ത്രി സംസാരിച്ചു തുടങ്ങിയതും മൈക്കിൽ നിന്ന് ഉച്ചത്തിൽ ശബ്ദം ഉയരുകയും പിന്നാലെ പണിമുടക്കുകയുമായിരുന്നു. എന്നാല്‍ പതിവ് രീതിയില്‍ ക്ഷുഭിതനാകുന്നതിനു പകരം ഇത്തവണ ചിരിച്ചുകൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

‘എല്ലായിടത്തും ഞാൻ വന്ന് ഇരുന്നാലാണ് ഇതിന്‍റെ ഓപ്പറേഷൻ നടക്കുന്നത്. നിങ്ങൾക്ക് ഒരു വാർത്തയായി’ എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

നേരത്തെ കോട്ടയത്ത് വെച്ച് നടന്ന പരിപാടിയിലായിരുന്നു മൈക്ക് പണിമുടക്കിയത്. കോട്ടയം ലോക്‌സഭാ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടന്‍റെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിനിടെയായിരുന്നു മൈക്ക് ഇടഞ്ഞത്. പ്രസംഗം ആരംഭിച്ചതിന് പിന്നാലെ മൈക്കിന് തടസം ഉണ്ടായി. മുഖ്യമന്ത്രി മൈക്കില്‍ പിടിച്ചതോടെ അത് ഒടിഞ്ഞുവീണു. പിന്നാലെ ആംപ്ലിഫയറില്‍ നിന്നു പുകയും ഉയർന്നു. തലയോലപ്പറമ്പ് പള്ളിക്കവലയിൽ സംഘടിപ്പിച്ച പരിപാടിക്കിടെയായിരുന്നു സംഭവം.