കരമന കൊലപാതകം; മുഖ്യ പ്രതിയായ വിനീത് രാജ് പിടിയില്‍

Jaihind Webdesk
Sunday, May 12, 2024

 

തിരുവനന്തപുരം : കരമന അഖിൽ വധക്കേസിലെ മുഖ്യ പ്രതിയായ ഒരാള്‍ കൂടി പിടിയിലായി.   വിനീത് രാജ് ആണ് പിടിയിലായിരിക്കുന്നത്. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം ആറായി. മറ്റ് പ്രതികള്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു. അതേസമയം ഇന്ന് പുലർച്ചെയോടെയാണ്  മുഖ്യപ്രതികളിൽ ഒരാളായ അപ്പുവെന്ന അഖിലിനെ തമിഴ്നാട്ടില്‍ നിന്ന് പിടികൂടിയത്.

ഇന്ന് പുലർച്ചെയോടെയാണ് മുഖ്യപ്രതികളിൽ ഒരാളായ അപ്പുവെന്ന അഖിലിനെ തമിഴ്നാട്ടിൽ നിന്ന് പിടികൂടിയത്. വിനീത് രാജിനെ  രാജാജി നഗറിൽ നിന്നാണ്  ഷാഡോ പോലീസ് പിടികൂടിയത്. വിനീതാണ് കല്ലുകൊണ്ട് അഖിലിന്റെ തലയ്ക്കടിച്ചത്. കൊലപാതകത്തിൽ നേരിട്ട് പങ്കുള്ള സുമേഷിനായി തിരച്ചിൽ തുടരുകയാണ്. അതേസമയം കൊലപാതകത്തില്‍ ഗൂഢാലോചനയ്ക്ക് പങ്കെടുത്ത നാല് പേരെ പോലീസ് നേരത്തെ പിടികൂടിയിരുന്നു. കുട്ടപ്പൻ എന്ന അനീഷ്, ഹരിലാൽ, കിരൺ കൃഷ്ണ, കിരൺ എന്നിവരാണ് പിടിയിലായ മറ്റുള്ളവർ.