K Sudhakaran| ‘ഇടതുപക്ഷം ദൈവവിശ്വാസത്തെ ചോദ്യം ചെയ്യുന്നു; ശബരിമലയിലെ ആചാരലംഘനം മറക്കരുത്’: കെ. സുധാകരന്‍ എം.പി

Jaihind News Bureau
Tuesday, October 14, 2025

 

ഇടതുപക്ഷത്തിന്റെ നിലപാടുകള്‍ ദൈവവിശ്വാസത്തെ ചോദ്യം ചെയ്യുന്നതാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം കെ സുധാകരന്‍ എം പി. വിശ്വാസ സംരക്ഷണം ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം കണ്ണൂരില്‍ കോണ്‍ഗ്രസ് രാഷ്ട്രിയകാര്യ സമിതിയംഗം കെ.മുരളീധരന്‍ നയിക്കുന്ന ശബരിമല വിശ്വാസ സംരക്ഷണയാത്രയില്‍ പറഞ്ഞു.

ഇടതുപക്ഷം ദൈവവിശ്വാസത്തെ ചോദ്യം ചെയ്യുന്നുവെന്നും ക്ഷേത്രം മാത്രം പോര, ക്ഷേത്രത്തില്‍ വിശ്വാസം ഉണ്ടാവണമെന്നും കെ. സുധാകരന്‍ അഭിപ്രായപ്പെട്ടു. ക്ഷേത്രത്തിലെ ധനവും സ്വര്‍ണ്ണവും അപഹരിച്ച കാലഘട്ടം തങ്ങളുടെ ഓര്‍മ്മയില്‍ ആദ്യത്തേതാണെന്നും അദ്ദേഹം ആരോപിച്ചു. ശബരിമലയിലെ ആചാര അനുഷ്ഠാനങ്ങളില്‍ ഭംഗം വരുത്തിയവരാണ് പിണറായി വിജയന്‍ സര്‍ക്കാര്‍. അവരാണ് ഇപ്പോള്‍ ഇവിടത്തെ ദൈവത്തെ വിശ്വസിക്കാന്‍ പോകുന്നതെന്നും അദ്ദേഹം പരിഹസിച്ചു.

വിശ്വാസ സംരക്ഷണ യാത്ര കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് വ്യക്തമാക്കിയ കെ. സുധാകരന്‍, വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്ന നിലപാടാണ് സി.പി.എമ്മും സര്‍ക്കാരും സ്വീകരിക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു.