പൊള്ളയായ അവകാശവാദങ്ങളും കപട വാഗ്ദാനങ്ങളുമായി എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രോഗ്രസ് റിപ്പോര്‍ട്ട് പുറത്തിറക്കി. സര്‍ക്കാരിന്റെ നാലാം വാര്‍ഷിക ഭാഗമായി ഒരു മാസത്തോളം നീണ്ടുനിന്ന ആഘോഷ പരിപാടികളുടെ സമാപനം കുറിച്ചു കൊണ്ടാണ് തിരുവനന്തപുരത്ത് പൊതുസമ്മേളനവും പ്രോഗ്രസ് റിപ്പോര്‍ട്ട് പ്രകാശനവും സംഘടിപ്പിച്ചത്.
യുഡിഎഫ് സര്‍ക്കാരിന്റെ ഇച്ഛാശക്തിയില്‍ പിറവിയെടുത്ത വിഴിഞ്ഞം പദ്ധതിയെ സ്വന്തം നേട്ടമായി ചിത്രീകരിച്ചാണ്
സര്‍ക്കാര്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. വിള്ളല്‍ വീണ ദേശീയപാത വികസനത്തെയും സര്‍ക്കാര്‍ വലിയ നേട്ടമായി ചിത്രീകരിക്കുകയാണ്. സര്‍ക്കാര്‍ ഏറെ കൊട്ടിഘോഷിച്ച ദേശീയ പാതാ നിര്‍മ്മാണത്തില്‍ വിള്ളല്‍ വീണതോടെ പ്രതിരോധത്തില്‍ ആയ പിണറായി സര്‍ക്കാര്‍ നിര്‍മ്മാണ അപാകത കേന്ദ്രത്തിന്റെ തലയില്‍ ചാരി തടിയൂരിയാണ് ആഘോഷം പൊടിപൊടിക്കുന്നത്.