ജീവിച്ചിരുന്ന ഉമ്മൻ ചാണ്ടിയെക്കാൾ മരിച്ച ഉമ്മൻ ചാണ്ടിയെ ഇടതുപക്ഷം ഭയപ്പെടുന്നു; കെസി വേണുഗോപാല്‍ എംപി

Jaihind Webdesk
Monday, August 14, 2023

പുതുപ്പള്ളി: ജീവിച്ചിരുന്ന ഉമ്മൻ ചാണ്ടിയെക്കാൾ മരിച്ച ഉമ്മൻ ചാണ്ടിയെ ഇടതുപക്ഷം ഭയപ്പെടുന്നതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി.

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ യുഡ‍ിഎഫ് സ്ഥാനാർത്ഥിയായി ചാണ്ടി ഉമ്മൻ മൂന്ന് മണിക്കൂര്‍ കൊണ്ടാണ് തീരുമാനിച്ചത്. ബെസ്റ്റ് ചോയ്സാണ് ചാണ്ടിയെന്ന് രാഹുൽ ​ഗാന്ധി പറഞ്ഞു.ഇന്നേ വരെ ഉമ്മന്‍ ചാണ്ടി ചാണ്ടി ഉമ്മനു വേണ്ടി ശുപാര്‍ശ ചെയ്തിട്ടില്ല. ആകെ ആവശ്യപ്പെട്ടത് രാഹുൽ ​ഗാന്ധിയോടൊപ്പം ഭാരത് ജോഡോ യാത്രയിൽ‌ പങ്കെടുക്കാന്‍ മാത്രമായിരുന്നു. കന്യാകുമാരിയില്‍ നിന്നും കശ്മീര്‍ വരെ ചെയ്ത ആ യാത്രയിലും സർട്ടിഫിക്കറ്റ് ചാണ്ടിക്ക് ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. മികച്ച ഒരു ജനകീയ നേതാവിനെ കേരളത്തിന് നൽകാൻ പുതുപ്പള്ളിക്കാർക്ക് കഴിയുമെന്നും കെസി വേണുഗോപാൽ പറഞ്ഞു.

ഇരട്ട ചങ്കന്‍റെ കരുത്തല്ല ഉമ്മൻ ചാണ്ടിയ്ക്ക്. പാവങ്ങളെ ചേർത്ത് പിടിച്ച ഉണ്ടായ കരുത്താണ്, കേരളം വിറ്റാലും ഓണം ഉണ്ണാൻ ആവാത്ത അവസ്ഥ. വികസന വഴിയിലെ പാവങ്ങളെ ഉമ്മൻ ചാണ്ടി കണ്ടു, സിപിഎം നു അതില്ലയെന്നും കെസി വേണുഗോപാല്‍ എംപി പറഞ്ഞു.