UDF CONCLAVE| ‘കഴിഞ്ഞ 10 വര്‍ഷത്തെ LDF ഭരണം വിദ്യാഭ്യാസ രംഗത്തെ പിന്നോട്ടടിച്ചു’- കോണ്‍ക്ലേവില്‍ യുഡിഎഫ് നേതാക്കള്‍ പങ്കെടുത്തു

Jaihind News Bureau
Saturday, August 2, 2025

കാലഹരണപ്പെട്ട നമ്മുടെ വിദ്യാഭ്യാസ രീതിയിൽ സമൂല മാറ്റം വരുത്തണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. യൂ ഡി എഫ് സംഘടിപ്പിച്ച ഹയര്‍ എഡ്യുക്കേഷന്‍ കോണ്‍ക്ലേവിൽ സംസാരിക്കുകയായിരുന്നദ്ദേഹം. നമ്മുടെ വിദ്യാഭ്യാസ രീതി അപര്യാപ്തമാണെന്ന് കോൺഗ്രസ് പ്രവർത്തകസമിതിയംഗം രമേശ് ചെന്നിത്തല പറഞ്ഞു. കഴിഞ്ഞ 10 വര്‍ഷത്തെ LDF ഭരണം വിദ്യാഭ്യാസ രംഗത്തെ പിന്നോട്ടടിച്ചെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി.

കാലം മാറുന്നത് അനുസരിച്ച് കുട്ടികളെ പ്രാപ്തരാക്കുന്ന വിദ്യാഭ്യാസ രീതി നമ്മുടെ നാട്ടിൽ ഉണ്ടാകണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു.. സിലബസുകളും കരിക്കുലവും കാലാനുസൃതമായി പരിഷ്‌കരിക്കണമെന്നും
അദ്ദേഹം ആവശ്യപ്പെട്ടു. ഉന്നത വിദ്യാഭ്യാസ മേഖലയെ കുറിച്ചുള്ള തുടര്‍ച്ചയായ ചര്‍ച്ചകള്‍ കോണ്‍ക്ലേവിന്റെ ഭാഗമായി തുടരുമെന്നദ്ദേഹം പറഞ്ഞു. ഉന്നത വിദ്യാഭ്യാസ രംഗത്ത് വിസ്മയകരമായ മാറ്റം 2026 ൽ അധികാരത്തിലെത്തുന്ന
യുഡിഎഫ് സർക്കാർ കൊണ്ടുവരുമെന്നു പ്രതിപക്ഷ നേതാവ് പറഞ്ഞു.

നമ്മുടെ വിദ്യാഭ്യാസ രീതിയുടെ അപര്യാപ്തമാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല
ചൂണ്ടിക്കാട്ടി.എല്ലായിടത്തും രാഷ്ട്രീയം മാത്രം കണ്ടു എന്നും ഉന്നത വിദ്യാഭ്യാസ രംഗത്തെ തകര്‍ക്കുന്ന നിലപാട് ശരിയല്ലെന്നദ്ദേഹം പറഞ്ഞു. കുട്ടികള്‍ വിദേശ പഠനം നടത്തുന്നതിൽ തെറ്റില്ലെങ്കിലും മതിയായ സൗകര്യങ്ങൾ ഒരുക്കി
കേരളത്തില്‍ പഠിക്കാന്‍ കുട്ടികൾക്ക് അവസരം നൽകേണ്ടത് സർക്കാരിൻ്റെ കടമയാണെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എം പി പറഞ്ഞു.

കഴിഞ്ഞ 10 വർഷത്തെ LDF ഭരണകാലത്ത് കേരളം വിദ്യാഭ്യാസ മേഖലയിൽ പിന്നോട്ടടിച്ചെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി. നമ്മുടെ ഉന്നത വിദ്യാഭ്യാസ മേഖല നേരിടുന്ന വിവിധ വിഷയങ്ങൾ സി. റ്റി ജോണും ഷിബു ബേബി ജോണും ഉൾപ്പെടെയുള്ള യുഡിഎഫ് ഘടകകക്ഷി നേതാക്കൾ കോൺക്ലേവിൽ ഉയർത്തിക്കാട്ടി.