വട്ടിയൂർക്കാവ് പോസ്റ്റർ വിവാദം കെപിസിസി സമിതി അന്വേഷിക്കും

Jaihind Webdesk
Sunday, April 11, 2021

തിരുവനന്തപുരം : വട്ടിയൂർക്കാവ് പോസ്റ്റർ വിവാദം കെപിസിസി നിയോഗിച്ച പ്രത്യേക സമിതി അന്വേഷിക്കുമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. സംഭവം ഗുരുതരമായ അച്ചടക്ക ലംഘനമാണെന്ന് അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് സ്ഥാനാർത്ഥി വീണ എസ് നായർ കെപിസിസി അധ്യക്ഷനുമായി ഇന്ദിരാഭവനിൽ കൂടിക്കാഴ്ച നടത്തി. വോട്ട് ചോർച്ച നടന്നതായി താൻ വിശ്വസിക്കുന്നില്ലെന്ന് യു.ഡി.എഫ് സ്ഥാനാർത്ഥി വീണ എസ് നായർ പ്രതികരിച്ചു.

തെരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവ് നിയോജക മണ്ഡലവുമായി ഉയർന്നുവന്ന വിവാദങ്ങൾ ജോൺസൺ എബ്രഹാം ചെയർമാനായ മൂന്നംഗ സമിതി അന്വേഷിക്കും. ബിജെപിക്ക് വോട്ട് കൊടുക്കാൻ പറഞ്ഞാൽ അങ്ങനെ ചെയ്യുന്നവരല്ല വട്ടിയൂർക്കാവിലെ കോൺഗ്രസുകാരും വോട്ടർമാരുമെന്ന് യു.ഡി എഫ് സ്ഥാനാർത്ഥി വീണ എസ് നായർ പറഞ്ഞു. ആരോപണങ്ങൾ കെപിസിസി നിയോഗിച്ച അന്വേഷണ സമിതി അന്വേഷിക്കട്ടെയെന്നും വീണ അഭിപ്രായപ്പെട്ടു.