ബിജെപി-സിപിഎം ധാരണ; ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണം: പ്രതിപക്ഷ നേതാവ്

Jaihind Webdesk
Friday, June 10, 2022

കൊച്ചി : സ്വപ്നയുടെ വെളിപ്പെടുത്തലുകള്‍ സംബന്ധിച്ച് കേന്ദ്ര ഏജൻസി അന്വേഷിക്കാത്തത് ബിജെപി-സിപിഎം ധാരണമൂലമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സ്വപ്നയുടെ ആരോപണങ്ങളെ തുടർന്നുള്ള കാര്യങ്ങളില്‍ മുഴുവൻ ദുരൂഹതയുണ്ട്. മാധ്യമപ്രവർത്തകൻ പോലീസ് വിട്ട ഇടനിലക്കാരൻ ആയിരുന്നോ എന്നും പ്രതിപക്ഷ നേതാവ്. പിണറായി വിജയൻ മുഖ്യമന്ത്രിസ്ഥാനത്തു നിന്നും മാറി നിൽക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ശബ്ദരേഖയിലെ വിശദാംശങ്ങൾ കേന്ദ്ര ഏൻസി അന്വേഷിക്കണം. അന്വേഷണം ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ വേണമെന്നും പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് പ്രതികരിച്ചു.