കടയിൽ കയറി സ്ത്രീകളെയും കുട്ടിയേയും ആക്രമിച്ച സംഭവം; സിപിഎം നേതാവ് വെള്ളനാട് ശശി അറസ്റ്റിൽ

Saturday, September 21, 2024

 

പത്തനംതിട്ട: സിപിഎം നേതാവും ജില്ലാ പഞ്ചായത്ത് അംഗവുമായ വെള്ളനാട് ശശി അറസ്റ്റില്‍. കടയില്‍ അതിക്രമിച്ചു കയറി സ്ത്രീകളെയും കുട്ടികളെയും മർദിച്ച സംഭവത്തിലാണ് ആര്യനാട് പോലീസ് ശശിയെ ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റുചെയ്തത്. പത്തനംതിട്ട ജില്ലയിൽ നിന്നാണ് ആര്യനാട് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

ഇന്നലെയാണ് സംഭവം. തട്ടുകടയിൽ എന്തൊക്കെ സാധനങ്ങളാണ് കഴിക്കാനുള്ളതെന്ന് വ്യക്തമാക്കി റോഡരികിൽ ഒരു ബോർഡ് വച്ചിരുന്നു. ഈ ബോർഡ് എടുത്തുമാറ്റണം എന്നാവശ്യപ്പെട്ടാണ് ഇന്നലെ ഉച്ചയോടെ ശശി ഇവിടെയെത്തുന്നത്. തുടർന്ന് കടയുടമയായ ഗീത, മരുമകൾ, ചെറുമകൻ എന്നിവരെ മർദിക്കുകയായിരുന്നു എന്നാണ് പരാതി. ഇതിന്‍റെ വീഡിയോ പുറത്തുവന്നിരുന്നു. കൂടാതെ, കൈയിലിരുന്ന മൊബൈൽ ഫോൺ ഇയാൾ തട്ടിപ്പറിക്കുന്നതിനിടെ കുട്ടിയുടെ കൈയ്ക്ക് പരുക്കേൽക്കുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.