മാധ്യമ പ്രവര്‍ത്തകരെ അധിക്ഷേപിച്ച സംഭവം ; എന്‍ എന്‍ കൃഷ്ണദാസിനെതിരെ നടപടി ആവശ്യപ്പെട്ട്,സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് കത്തയച്ച് കെയുഡ്ബളിയുജെ

Saturday, October 26, 2024


തിരുവനന്തപുരം: മാധ്യമങ്ങള്‍ക്കെതിരെ അധിക്ഷേപവും ധിക്കാരവും തുടരുന്ന എന്‍ എന്‍ കൃഷ്ണദാസിനെ തിരുത്താനും നിലയ്ക്ക് നിര്‍ത്താനും പാര്‍ട്ടി നേതൃത്വം തയ്യാറാകണമെന്ന് കെയുഡ്ബളിയുജെ. ഇക്കാര്യം ആവശ്യപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് യൂണിയന്‍ നേതൃത്വം കത്തയച്ചു. പത്ര പ്രവര്‍ത്തക യൂണിയനെ അപമാനിക്കുന്ന തരത്തിലാണ് കൃഷ്ണദാസിന്റെ പ്രതികരണം. തെരഞ്ഞെടുപ്പ് പോരാട്ട മുഖത്ത് നില്‍ക്കുന്ന സാഹചര്യത്തില്‍ മാധ്യമ പ്രവര്‍ത്തകരെ തെരുവില്‍ ഇറക്കുന്ന സാഹചര്യം ഒഴിവാക്കാന്‍ നടപടിയെടുക്കണമെന്നും പാര്‍ട്ടി സെക്രട്ടറിക്ക് അയച്ച കത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സുരേഷ് എടപ്പാളും സംസ്ഥാന പ്രസിഡന്റെ കെ പി റെജിയും ആവശ്യപ്പെട്ടു.