സിപിഎം ഏരിയാ സമ്മേളനത്തിനായി വഴി തടഞ്ഞ് വേദിയൊരുക്കിയ സംഭവം: പ്രഹസന നാടകത്തില്‍ കേസെടുത്ത് പോലീസ്

Jaihind Webdesk
Friday, December 6, 2024

 

തിരുവനന്തപുരം: വഞ്ചിയൂരിൽ പൊതുനിരത്ത് അടച്ച് സ്റ്റേജ് കെട്ടി സമ്മേളനം നടത്തിയ സിപിഎം നേതാക്കൾക്കും പ്രവർത്തകർക്കും എതിരെ കേസെടുത്തു. ആരുടെയും പേര് പരാമർശിക്കാതെ കണ്ടാൽ അറിയാവുന്ന 500 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി പങ്കെടുത്ത പാളയം ഏരിയ സമ്മേളനത്തിന്‍റെ സമാധാന സമ്മേളനത്തിനു വേണ്ടിയാണ് പൊതുനിരത്തടച്ച് സിപിഎം പ്രവർത്തകർ സ്റ്റേജ് കെട്ടിയത്. പൊതുഗതാഗതം തടസപ്പെടുത്തി കൊണ്ടുള്ള പൊതുസമ്മേളനങ്ങൾ വിലക്കിയുള്ള കോടതി ഉത്തരവ് നിലനിൽക്കുമ്പോഴാണ് വഞ്ചിയൂർ കോടതിക്ക് മുന്നിൽ തന്നെ ഗതാഗതം തടസപ്പെടുത്തി റോഡടച്ചു സ്റ്റേജ് നിർമ്മിച്ചത്. സംഘർഷം ഒഴിവാക്കുവാനാണ് കഴിഞ്ഞദിവസം നടപടിയെടുക്കാതിരുന്നത് എന്ന വാദം എഫ്ഐആറിൽ രേഖപ്പെടുത്തിയാണ് പോലീസ് പ്രഹസന കേസെടുത്തിരിക്കുന്നത്.