Priyanka Gandhi| ശാഖകളില്‍ ലൈംഗികാതിക്രമം നേരിട്ടുവെന്ന് കുറിപ്പെഴുതി യുവാവ് ആത്മഹത്യ ചെയ്ത സംഭവം അന്വേഷിക്കണം; ആര്‍.എസ്.എസ്. നടപടിയെടുത്ത് ശുദ്ധി വരുത്തണമെന്ന് പ്രിയങ്ക ഗാന്ധി എം.പി

Jaihind News Bureau
Sunday, October 12, 2025

കല്പറ്റ: ആര്‍.എസ്.എസ്. ശാഖയില്‍ പലരില്‍ നിന്ന് ലൈംഗികാതിക്രമം നേരിട്ടുവെന്ന് ആരോപിച്ച് കോട്ടയം സ്വദേശി അനന്തു അജി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ശക്തമായ അന്വേഷണം വേണമെന്ന് പ്രിയങ്ക ഗാന്ധി എം.പി. ശാഖയില്‍ നടന്ന അതിക്രമങ്ങള്‍ തനിക്കെതിരെ മാത്രമല്ല എന്ന മൊഴി സത്യമെങ്കില്‍ ഞെട്ടിക്കുന്നതാണ്. രാജ്യത്ത് ലക്ഷക്കണക്കിന് യുവാക്കളും കുട്ടികളും ശാഖകളില്‍ പങ്കെടുക്കുന്നുണ്ട്. ആര്‍.എസ്.എസ്. നേതൃത്വം നടപടിയെടുത്ത് ആരോപണത്തില്‍ ശുദ്ധി വരുത്തണമെന്ന് അവര്‍ ആവശ്യപ്പെട്ടു.

പെണ്‍കുട്ടികള്‍ക്കെതിരെ എന്ന പോലെ തന്നെ ആണ്‍കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമവും വലിയ വിപത്താണ്. ഇത്തരം ക്രൂരമായ കുറ്റകൃത്യത്തില്‍ സംഘപരിവാര്‍ മൗനം വെടിയണമെന്നും പ്രിയങ്ക ഗാന്ധി എം.പി. ആവശ്യപ്പെട്ടു.