മലപ്പുറത്ത് മരം കടപുഴകി വീണ് വീട് ഭാഗികമായി തകർന്നു; ഓടി രക്ഷപ്പെട്ട് വീട്ടുകാർ

Monday, July 22, 2024

 

മലപ്പുറം: മലപ്പുറം ഒതുക്കുങ്ങലിൽ കൂറ്റൻ മരം കടപുഴകി വീണ് വീട് ഭാഗികമായി തകർന്നു. വൈദ്യുത പോസ്റ്റുകളും പൊട്ടി വീണു. വീട്ടുകാർ ഓടി രക്ഷപ്പെട്ടത് കൊണ്ട് വൻ അപായം ഒഴിവായി. കുറൂക്കുണ്ട് തയ്യിൽ കുഞ്ഞീന്‍റെ വീടിന് മുകളിലേക്കാണ് മരം വീണത്. വീടിന്‍റെ അടുക്കളഭാഗം പൂർണമായും തകർന്നു. പിഡബ്ല്യുഡി റോഡിൽ ഉള്ള മരമാണ് അപകടം ഉണ്ടാക്കിയത്‌. ഇന്ന് ഉച്ചക്ക് ഉണ്ടായ ശക്തമായ കാറ്റിലാണ് സംഭവം ഉണ്ടായത്.