ലൈഫ്: ഹൈക്കോടതി ഇന്ന് വിശദമായ വാദം കേൾക്കും

Jaihind News Bureau
Thursday, October 8, 2020

 

കൊച്ചി: ലൈഫ് മിഷൻ പദ്ധതി ക്രമക്കേടിൽ ഹൈക്കോടതി ഇന്ന് വിശദമായ വാദം കേൾക്കും. സിബിഐ അന്വേഷണത്തിനെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജിക്കൊപ്പം യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ നൽകിയ ഹർജിയും ഇന്നത്തേക്ക് മറ്റിയിരുന്നു. കേസിൽ സിബിഐ അന്വേഷണം തുടരട്ടെയെന്നാണ് കഴിഞ്ഞ ദിവസം സംസ്ഥാന സർക്കാർ നൽകിയ ഹർജി പരിഗണിച്ചപ്പോൾ കോടതി പറഞ്ഞത്. വിദേശ സംഭാവന നിയന്ത്രണ നിയമപ്രകാരം യൂണിടാക്കിനെതിരെ എങ്ങനെ നടപടിയെടുക്കാനാവുമെന്ന് വിശദീകരിക്കാൻ സന്തോഷ് ഈപ്പൻ നൽകിയ ഹർജിയിൽ സിബിഐ ക്ക് ഹൈക്കോടതി നിർദേശം നൽകിയിരുന്നു.