ആനകളുടെ ഫിറ്റ്‌നസ് പരിശോധിക്കാനെത്തിയ ഹൈക്കോടതി വിദഗ്ധ സംഘത്തെ ഭീഷണിപ്പെടുത്തി; പാറമേക്കാവ് ദേവസ്വത്തിനെതിരെ അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്


ആനകളുടെ ഫിറ്റ്‌നസ് പരിശോധിക്കാനെത്തിയ ഹൈക്കോടതി വിദഗ്ധ സംഘത്തെ ഭീഷണിപ്പെടുത്തി. പൂരം നടത്തിപ്പില്‍ പാറമേക്കാവ് ദേവസ്വത്തിനെതിരെ ഹൈക്കോടതിയുടെ അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്.

പാറമേക്കാവ് ദേവസ്വത്തിനെതിരെ അമിക്കസ് ക്യൂറി തൃശൂര്‍ പൂരം നടത്തിപ്പിലും ആന എഴുന്നള്ളത്തിലും ഹൈക്കോടതി ഇടപെട്ടതിനെ രൂക്ഷമായാണ് പാറമേക്കാവ് ദേവസ്വം സെക്രട്ടറി രാജേഷ് വിമര്‍ശിച്ചതെന്നാണ് അമിക്കസ് ക്യൂറി റിപ്പോര്‍ട്ടിലുള്ളത്. ആനകളുടെ ഫിറ്റ്‌നസ് പരിശോധിക്കാനെത്തിയ ഹൈക്കോടതി വിദഗ്ധ സംഘത്തെ പാറമേക്കാവ് ദേവസ്വം സെക്രട്ടറി രാജേഷ് ഭീഷണിപ്പെടുത്തിയെന്നും ആനകളുടെ അടുത്തുനിന്നു പാപ്പാന്മാരെ പിന്‍വലിച്ചതിനാല്‍ സംഘത്തിന്‍റെ ജീവനുതന്നെ ഭീഷണി ഉണ്ടായതായും ടി.സി സുരേഷ് തയാറാക്കിയ അമിക്കസ് ക്യൂറി റിപ്പോര്‍ട്ടിലുണ്ട്.

മൃഗസംരക്ഷണ വകുപ് ആനകളെ പരിശോധിച്ചതാണെന്നായിരുന്നു മറുപടി നല്‍കിയത്. പാറമേക്കാവിന്‍റെ 40 ആനകളെയും തിരുവമ്പാടിയുടെ 44 ആനകളെയുമാണ് പരിശോധിച്ചത്. ഇതില്‍ 28 ആനകളെ പരിമിതമായ സ്ഥലത്താണ് കെട്ടിയിട്ടതെന്നും റിപ്പോര്‍ട്ടിലുണ്ട്. പാറമേക്കാവ് ദേവസ്വത്തിന്‍റെ നിസ്സഹകരണംമൂലം ഭൂരിഭാഗം ആനകളെ പരിശോധിക്കാന്‍ കഴിഞ്ഞില്ലെന്നും പാപ്പാന്‍മാരെ പിന്‍വലിച്ചതിനാല്‍ സംഘത്തിന്‍റെ ജീവന്‍ തന്നെ ഭീഷണിയിലായിരുന്നുവെന്ന ഗുരുതര ആരോപണവും റിപ്പോര്‍ട്ടിലുണ്ട്. ഹൈക്കോടതിക്ക് ഏത് ഉത്തരവ് വേണമെങ്കിലും പാസാക്കാമെന്നും അത് അനുസരിക്കില്ലെന്നും ദേവസ്വം സെക്രട്ടറി യോഗത്തില്‍ പറഞ്ഞു. ഭീഷണിയുടെ ശരീരഭാഷയിലാണ് പാറമേക്കാവ് ദേവസ്വം സെക്രട്ടറി രാജേഷ് സംസാരിച്ചത്. അമിക്കസ് ക്യൂറി ടി.സി സുരേഷിന്‍റെ റിപ്പോര്‍ട്ട് ഹൈക്കോടതി ഉടന്‍ പരിശോധിച്ചേക്കും.

Comments (0)
Add Comment