‘കീം’ ഫലം പ്രസിദ്ധീകരിക്കുന്നത് ഹൈക്കോടതി തടഞ്ഞു

Tuesday, August 3, 2021

കൊച്ചി : കേരള എഞ്ചിനീയറിങ് പ്രവേശന പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നത് ഹൈക്കോടതി തടഞ്ഞു. സിബിഎസ്ഇ സ്കൂള്‍ മാനേജ്മെന്‍റുകളും വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഇടപെടല്‍. ഇനിയൊരു ഉത്തരവ് ഉണ്ടാകും വരെ പരീക്ഷാഫലവും റാങ്ക് പട്ടികയും പ്രസിദ്ധപ്പെടുത്തരുതെന്ന് കോടതി നിര്‍ദേശിച്ചു. എന്‍ട്രന്‍സ് പരീക്ഷാഫലത്തിന്‍റെ അടിസ്ഥാനത്തില്‍ മാത്രം റാങ്ക് പട്ടിക തയാറാക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഹൈക്കോടതിയിൽ ഹര്‍ജി.