കോയം മെഡിക്കല്‍ കോളേജിലെ അനാസ്ഥ മൂലം തലയോലപറമ്പ് സ്വദേശി ബിന്ദു മരിച്ച സംഭവത്തില്‍ സംസ്ഥാനത്തൊട്ടാകെ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ് കോണ്‍ഗ്രസ്. ആരോഗ്യമന്ത്രയുടെ കോലം കത്തിച്ചും ഔദ്യോഗിക വസതിയിലേക്ക പ്രതിഷേധം നടത്തിയും സംഭവം ആളി കത്തുകയാണ്. അതേസമയം, കോട്ടയം മെഡിക്കല്‍ കോളേജിലെ ദാരുണ ദുരന്തത്തില്‍ ഉണ്ടായ കൃത്യവിലോപത്തില്‍ സംസ്ഥാനത്തെ ഉത്തരവാദിത്തപ്പെട്ട മന്ത്രിമാര്‍ ഉരുണ്ടുകളി തുടരുകയാണ്. കൃത്യമായ മറുപടി നല്‍കാനോ, കാര്യങ്ങള്‍ വിശദീകരിക്കാനോ ഇവര്‍ക്ക് സാധിക്കുന്നില്ല. ഏറ്റവും ഒടുവില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും ന്യായീകരണവുമായി എത്തി. മെഡിക്കല്‍ കോളേജിലെ അനാസ്ഥ മൂലം ഒരു മരണം സംഭവിച്ചതിലൂടെ ആരോഗ്യമന്ത്രിക്ക് ഭരണം തുടരാന്‍ അര്‍ഹതയുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ വക സര്‍ട്ടിഫിക്കറ്റ്. എല്ലാവര്‍ക്കുമുള്ള ധാര്‍മികതയെ ആരോഗ്യവകുപ്പിനും ഉള്ളൂവെന്നാണ് അഹേത്തിന്റെ വാദം. ഇതിനാണോ ജനപ്രതിനിധിയായി ജനങ്ങള്‍ ജയിപ്പിച്ചുവിട്ടത് എന്ന ചോദ്യം അവിടെയും ബാക്കിയാവുകയാണ്.
സര്‍ക്കാരിനെതിരെയുള്ള കടന്നാക്രമണമാണ് നടക്കുന്നതെന്നാണ് എം.വി ഗോവിന്ദന്റെ ന്യായം. കെട്ടിച്ചമച്ച പ്രചാരവേലയാണ് നടക്കുന്നതെന്ന് പറഞ്ഞുകൊണ്ടാണ് സിപിഎം മന്ത്രിമാരെ പ്രതിരോധിക്കുന്നത്. എല്ലാം തികഞ്ഞുവെന്ന് അവകാശപ്പെടുന്ന ആരോഗ്യമേഖലയ്‌ക്കെതിരായ പ്രചാരണങ്ങള്‍ക്കു പിന്നില്‍ സ്ഥാപിത താല്‍പര്യമാണത്രെ. ആരെയോ ബോധിപ്പിക്കാന്‍ സുരക്ഷാ വീഴ്ച ഉണ്ടായിട്ടില്ലെന്നും ആവര്‍ത്തിച്ചു പറയുന്നു. ചുരുക്കി പറഞ്ഞാല്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് രാജി വയ്‌ക്കേണ്ട ആവശ്യമില്ലെന്നാണ് സാരം.