മുഖ്യമന്ത്രി പിണറായി വിജയനെതിരെ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും ഗവർണർ കത്തയച്ചു.

Friday, November 4, 2022

ഇന്ന് സംസ്ഥാനത്തേക്ക് മടങ്ങിയെത്തുന്ന ഗവർണർ, വിവിധ വിഷയങ്ങളില്‍ സര്‍ക്കാരുമായി തർക്കത്തിൽ നില്‍ക്കെ സ്വീകരിക്കാനിരിക്കുന്ന നിലപാട് എന്താകുമെന്നതിന്‍റെ  ഇടയിലാണ് ഈ കത്ത്.

മുഖ്യമന്ത്രി ചട്ടം ലംഘിച്ചെന്നാണ് ഗവർണറുടെ ആരോപണം. മുഖ്യമന്ത്രിക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് രാഷ്ട്രപതിക്ക് കത്തയച്ചിരിക്കുന്നത്.
മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശയാത്ര പോയത് അറിയിക്കാതെയാണെന്നാണ് കത്തിൽ പറയുന്നത്. മുഖ്യമന്ത്രി ചട്ടം ലംഘിച്ചു.   പ്രധാനമന്ത്രിയുടെ ഓഫിസിനും കത്തിന്റെ പകർപ്പ് നൽകി.

‘‘വിദേശയാത്രയ്ക്കു പോകുമ്പോഴും തിരിച്ചെത്തുമ്പോഴും അറിയിക്കണമെന്ന കീഴ്‌വഴക്കം ലംഘിക്കപ്പെട്ടു. ഭരണച്ചുമതലകളുടെ ക്രമീകരണവും അറിയിച്ചില്ല’’ – കത്തിൽ പറയുന്നു. പത്തു ദിവസത്തെ യാത്രയെ കുറിച്ച് അറിയിച്ചില്ലെന്നും മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തിൽ ആർക്കാണ് പകരം ചുമതലയെന്ന് അറിയിച്ചില്ലെന്നുമാണ് ഗവർണർ കത്തിൽ ആരോപിക്കുന്നത്.