കേരള സർവകലാശാല സെനറ്റിലേക്ക് വീണ്ടും സ്വന്തം നിലയിൽ പ്രതിനിധികളെ നിയമിച്ച് ഗവർണർ

Jaihind Webdesk
Thursday, July 4, 2024

 

തിരുവനന്തപുരം: കേരള സർവകലാശാല സെനറ്റിലേക്ക് വീണ്ടും സ്വന്തം നിലയിൽ പ്രതിനിധികളെ നിയമിച്ച് ഗവർണർ. വിദ്യാർത്ഥി പ്രതിനിധികളെയാണ് ഇക്കുറി ഗവർണർ നിയമിച്ചത്. ഹ്യൂമാനിറ്റീസ്, സയൻസ്, സ്പോർട്സ്, ഫൈൻ ആർട്സ് വിഭാഗത്തിൽ നിന്ന് ഓരോരുത്തരെയാണ് നിയമിച്ചത്. അധ്യാപക പ്രതിനിധിയായി തോന്നയ്ക്കൽ ഗവ. ഹൈസ്കൂൾ ഹെഡ്മാസ്റ്റർ എസ്. സുജിത്തിനെയും നിയമിച്ചു. നേരത്തെ ഗവർണർ നിയമിച്ചവരെ ഹൈക്കോടതി അയോഗ്യരാക്കിയിരുന്നു. അതിനു ശേഷമാണ് ഗവർണർ വീണ്ടും നിയമനം നടത്തിയത്. വൈസ് ചാൻസിലർ നിയമനത്തിന് സ്വന്തം നിലയിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ചതിന് പിന്നാലെയാണ് ഗവർണറുടെ പുതിയ നീക്കം.