SUNNY JOSEPH MLA| ‘ആചാര മൂല്യങ്ങളെ ചോദ്യം ചെയ്യുന്ന നിലപാടാണ് സര്‍ക്കാരിന്‍റേത്’; കോണ്‍ഗ്രസ് അതിനെതിരെ ശക്തമായി പ്രതിഷേധിക്കും’- സണ്ണി ജോസഫ് എംഎല്‍എ

Jaihind News Bureau
Thursday, September 25, 2025

സിപിഎമ്മിന് വിശ്വാസമുണ്ടോ എന്നത് സംശയകരമാണെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് എംഎല്‍എ. ശബരിമല വിഷയത്തില്‍ ആത്മാര്‍ത്ഥമായ നിലപാട് പുലര്‍ത്തുന്നത് കോണ്‍ഗ്രസാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇരുമുടിക്കെട്ടുമായി മലകയറുന്നത് കോണ്‍ഗ്രസ് നേതാക്കളാണെന്നും സണ്ണി ജോസഫ് പറഞ്ഞു. യുവതി പ്രവേശന കാലത്ത് പ്രതിഷേധക്കാരുടെ മേല്‍ കേസെടുത്തത് സിപിഎം സര്‍ക്കാരാണെന്നും ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തവരെ ഒറ്റപ്പെടുത്തിയതും സിപിഎം തന്നെയാണെന്നും സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി. മത്തായി ചാക്കോയ്ക്ക് അന്ത്യകൂദാശ നല്‍കിയതിന് വിവാദം ഉണ്ടാക്കിയത് സിപിഎം തന്നെയാണെന്നും അദ്ദേഹം ആരോപിച്ചു. എന്‍.എസ്.എസ്.സുമായുള്ള ബന്ധം എന്നും സൗഹൃദപരമായിരുന്നുവെന്നും സണ്ണി ജോസഫ് മലപ്പുറത്ത് പറഞ്ഞു.