പ്രളയദുരന്തത്തില്‍ നിന്ന് കരകയറും മുന്നേ ജപ്തി ഭീഷണിയുമായി ‘സർക്കാരിന്‍റെ സ്വന്തം ബാങ്ക്’; കേരള ബാങ്കിന് മുന്നില്‍ ധർണ്ണയിരുന്ന് വൃദ്ധ ദമ്പതികള്‍

Jaihind Webdesk
Monday, November 28, 2022

കോട്ടയം: കൂട്ടിക്കൽ പ്രളയദുരന്തത്തിൽ ദുരവസ്ഥയിലായ വൃദ്ധ ദമ്പതികളോട് കണ്ണില്‍ ചോരയില്ലാത്ത നടപടിയുമായി കേരള ബാങ്ക്. വൃദ്ധ ദമ്പതികളുടെ ആകെയുള്ള വീടും സ്ഥലവും ലേലത്തിന് വെച്ചാണ് ബാങ്ക് അധികൃതർ ക്രൂരത കാട്ടിയത്. കൂട്ടിക്കൽ പരുവക്കാട്ടിൽ ദാമോദരന്‍റെ 10 സെന്‍റ് പുരയിടവും വീടുമാണ് സർക്കാരിന്‍റെ സ്വന്തം ബാങ്കായ ‘കേരള ബാങ്ക്’ ലേലത്തിന് വെച്ചിരിക്കുന്നത്.

ദാമോദരനും ഭാര്യ വിജയമ്മയും കോട്ടയത്ത് തിരുനക്കരയിലുള്ള കേരള ബാങ്കിന്‍റെ ഓഫീസിന് മുന്നിൽ ധർണ്ണ ഇരിക്കുകയാണ്. ഒപ്പം കൂട്ടിക്കലിലെ ജപ്തി ഭീഷണി നേരിടുന്ന 25 ഓളം വരുന്ന പ്രദേശവാസികളുമുണ്ട്. 10.45 ലക്ഷം രൂപയ്ക്കാണ് കേരള ബാങ്ക് വീട് ലേലത്തിന് വച്ചിരിക്കുന്നത്.