ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്ന കര്‍ഷകരെ കേന്ദ്ര-കേരള സര്‍ക്കാരുകള്‍ തള്ളി കളഞ്ഞിരിക്കുകയാണെന്നത് യാഥാര്‍ത്ഥ്യമാണെന്ന് ചാണ്ടി ഉമ്മന്‍ എംഎല്‍എ. പാലക്കാട് ചിറ്റൂരില്‍ കടംകൊണ്ട് കഴിയുന്ന കര്‍ഷകരുടെ ദുരവസ്ഥ ഉയര്‍ത്തിപ്പിടിച്ച് കോണ്‍ഗ്രസ് പ്രതിഷേധിച്ചിരുന്നു. ഡിസിസി വൈസ് പ്രസിഡന്റ് സുമേഷ് അച്ചുതന്റെ നേതൃത്വത്തില്‍ ഉത്രാടം, തിരുവോണം ദിവസങ്ങളില്‍ 48 മണിക്കൂര്‍ നീണ്ടുനിന്ന നിരാഹാര സമരത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ചാണ്ടി ഉമ്മന്‍ എംഎല്‍എ.
കര്‍ഷകരാണ് ഏറ്റവും വലിയ ശക്തി. രാജ്യത്തിന്റെ സ്ഥിരത ഉറപ്പാക്കുന്നവരാണ് കര്‍ഷകര്‍. കര്‍ഷകര്‍ക്കു വേണ്ടി ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി തെരുവിലിറങ്ങിയത് നമ്മള്‍ കണ്ടതാണ്. കര്‍ഷകരുടെ എല്ലാ കുടിശ്ശികയും തീര്‍ക്കാര്‍ യുഡിഎഫ് സര്‍ക്കാര്‍ വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാധാരണക്കാരന്റെ ജീവിതം താറുമാറാക്കിയ, വികസനത്തെ ഇല്ലായ്മ ചെയ്ത സര്‍ക്കാരാണ് 10 വര്‍ഷമായി ഭരിക്കുന്നത്. യുഡിഎഫിന്‍റെ പദ്ധതി രണ്ടു തവണ ഉദ്ഘാടനം ചെയ്തതാണ് സര്‍ക്കാരിന്റെ വലിയ നേട്ടമായി പറയുന്നതെന്നും അദ്ദേഹം പരിഹസിച്ചു.
പാലക്കാട് ചിറ്റൂരില്‍ ഓണം പട്ടിണിയിലായി കടംകൊണ്ട് കഴിയുന്ന കര്‍ഷകരുടെ ദുരവസ്ഥ ഉയര്‍ത്തിപ്പിടിച്ചാണ് കോണ്‍ഗ്രസ് പ്രതിഷേധിച്ചത്. ഡിസിസി വൈസ് പ്രസിഡന്റ് സമേഷ് അച്ചുതന്റെ നേതൃത്വത്തില്‍ ഉത്രാടം, തിരുവോണം ദിവസങ്ങളില്‍ 48 മണിക്കൂര്‍ നീണ്ടുനിന്ന നിരാഹാര സമരത്തിനാണ് ഇന്ന് സമാപനമാകുന്നത്. ഓണം പട്ടിണിയിലായ കര്‍ഷകരുടെ വേദനയാണ് ”പട്ടിണി ഓണം” നിരാഹാര സമരത്തിലേക്ക് കോണ്‍ഗ്രസിനെ നയിച്ചത്. ഡിസിസി വൈസ് പ്രസിഡന്റ് സുമേഷ് അച്ചുതന്റെ നേതൃത്വത്തിലാണ് 48 മണിക്കൂര്‍ നീണ്ടുനില്‍ന്ന സമരം നടത്തിയത്.