‘റോഡ് നിർമ്മാണത്തിലെ അശാസ്ത്രീയത സർക്കാർ ഗൗരവത്തോടെ കാണണം’; പനയമ്പാടം അപകടത്തില്‍ അനുശോചിച്ച് വി.ഡി. സതീശന്‍

Thursday, December 12, 2024

 

പാലക്കാട്: കല്ലടിക്കോട് കരിമ്പയിൽ ലോറി മറിഞ്ഞ് നാല് കുട്ടികൾ മരിച്ച സംഭവത്തില്‍ അനുശോചനം അറിയിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ജീവൻ നഷ്ടപ്പെട്ടത് അങ്ങേയറ്റം ദുഃഖകരമായ സംഭവമാണ്. മരണപ്പെട്ട കുട്ടികളുടെ കുടുംബത്തിന്‍റെയും ബന്ധുക്കളുടേയും ദുഃഖത്തിൽ പങ്ക് ചേരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

റോഡ് നിർമ്മാണത്തിലെ അശാസ്ത്രീയത സംബന്ധിച്ച് നാട്ടുകാർക്ക് വലിയ പരാതികളുണ്ട്. ഇക്കാര്യം സർക്കാർ ഗൗരവത്തോടെ പരിഗണിക്കണമെന്നും വി.ഡി. സതീശന്‍ ആവശ്യപ്പെട്ടു.