ലോകായുക്ത ഓർഡിനന്‍സ് പിന്‍വലിക്കാനുള്ള ആർജവം സർക്കാർ കാണിക്കണം; മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം നഷ്ടമായി: എം.എം ഹസന്‍

Jaihind Webdesk
Tuesday, August 16, 2022

 

തിരുവനന്തപുരം: ലോകായുക്ത ഓർഡിനൻസ് ചർച്ച ചെയ്ത മന്ത്രിസഭാ യോഗത്തിൽ സിപിഐ എതിർപ്പ് പ്രകടിപ്പിച്ചതോടെ മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം തകർന്നെന്ന് യുഡിഎഫ് കൺവീനർ എം.എം ഹസൻ. സിപിഐയുടെ നിലപാട് സ്വാഗതാർഹമാണ്. മുന്നണിയിലെ പ്രധാന കക്ഷി എതിർപ്പ് പ്രകടിപ്പിച്ച സാഹചര്യത്തിൽ ഓർഡിനൻസ് സഭയിൽ അവതരിപ്പിക്കാതിരിക്കാനുള്ള ആർജവം സർക്കാർ കാണിക്കണമെന്നും എം.എം ഹസൻ പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.