സാങ്കേതിക വിദ്യാഭ്യാസ മേഖല ശക്തിപ്പെടുത്താൻ സർക്കാർ  തയ്യാറാകണം; രമേശ് ചെന്നിത്തല

Sunday, June 30, 2024

 

കൊല്ലം: സാങ്കേതിക വിദ്യാഭ്യാസ മേഖല ശക്തിപ്പെടുത്താൻ സർക്കാർ  തയ്യറാകണമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഉമ്മൻ ചാണ്ടിയുടെ ഭരണകാലം കേരളത്തിലെ വിദ്യാഭ്യാസ മേഖലയിൽ വലിയ പുരോഗതി നേടിയ കാലമായിരുന്നെന്നദ്ദേഹം ചൂണ്ടിക്കാട്ടി. കൊല്ലം ചവറയിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി വിദ്യാ ജ്യോതി പുരസ്കാര വിതരണ ചടങ്ങു ഉദ്ഘാടനം ചെയ്യുകയായിരുന്നദ്ദേഹം. മേച്ചേഴ്ത്ത് ഗിരീഷിന്‍റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ മുൻ മന്ത്രി ഡോ. എം. കെ. മുനിർ, ഡോ. സരിൻ, അഡ്വ പി. ജർമ്മിയാസ്, ആര്‍. അരുൺ രാജ് തുടങ്ങിയവർ സംബന്ധിച്ചു