മത്തായിയുടെ കസ്റ്റഡി മരണത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണം; കുടുംബത്തെ സന്ദർശിച്ച് രമേശ് ചെന്നിത്തല

Jaihind News Bureau
Thursday, August 6, 2020

 

പത്തനംതിട്ട : മത്തായിയുടെ കസ്റ്റഡി മരണത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മത്തായിയുടെ കുടുംബത്തെ സന്ദർശിച്ചതിനുശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംഭവത്തില്‍ കുറ്റക്കാരായ മുഴുവൻ ഉദ്യോഗസ്ഥർക്കെതിരെയും നടപടി എടുക്കണം.  മുഖ്യമന്ത്രിയോട് ഇക്കാര്യം ആവശ്യപ്പെടും. മത്തായിയെ അടിച്ച് കൊന്നതാണെന്ന് നാട്ടുകാരും കുടുംബവും പറയുന്നു. കുറ്റക്കാരെ ശിക്ഷിക്കണമെന്ന കുടുംബത്തിന്‍റെ ന്യായമായ ആവശ്യം കാണാതിരിക്കരുതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.