സർക്കാർ ജനങ്ങളെ പോക്കറ്റടിക്കുന്നു; നികുതി ഭീകരതയാണ് നടക്കുന്നത്; വിഡി സതീശന്‍

Tuesday, February 7, 2023

തിരുവനന്തപുരം: സമനില തെറ്റിയ സർക്കാർ സംസ്ഥാനത്ത് എന്തിനും നികുതി ചുമത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കുറ്റപ്പെടുത്തി.ധനകാര്യ വകുപ്പിനെ നോക്കുകുത്തിയാക്കി സംസ്ഥാനത്ത് ധൂർത്ത് തുടരുമ്പോൾ 4000 കോടിയുടെ അധിക നികുതി ജനങ്ങൾക്കുമേൽ സർക്കാർ അടിച്ചേൽപ്പിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ജനവിരുദ്ധ ബജറ്റിനെതിരെ കോൺഗ്രസ് സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നദ്ദേഹം.

നികുതി ഭീകരതയാണ് സർക്കാർ നടത്തുന്നതെന്നും സർക്കാർ ജനങ്ങളെ പോക്കറ്റടിക്കുകയാണെന്നും സമരം ഉദ്ഘാടനം ചെയ്ത പ്രതിപക്ഷ നേതാവ് വീഡി സതീശൻ കുറ്റപ്പെടുത്തി എഴുപതിനായിരം കോടി രൂപയുടെ നികുതി കുടിശിഖ പിരിക്കുന്നതിൽ അലംഭാവം കാട്ടിയ സർക്കാർജനങ്ങൾക്ക് മേൽ ദുരിതം കെട്ടിവയ്ക്കുകയാണെന്നദ്ദേഹം കുറ്റപ്പെടുത്തി.

ജനങ്ങൾക്ക് മേൽ അധിക നികുതി ഭാരം അടിച്ചേൽപ്പിച്ച ജനദ്രോഹ ബജറ്റ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് കോൺഗ്രസ് സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തിയത്.

സർക്കാരിന്‍റെ ജനവിരുദ്ധ ബഡ്ജറ്റിനെതിരെ ശക്തമായ പ്രതിഷേധ മലയടിച്ച സമരത്തിൻ ഡിസിസി  പ്രസിഡന്‍റ് പാലോട് രവി , എം എൽ എ മാരായ പി സി വിഷ്ണുനാഥ്, എം വിൻസന്‍റ് , തുടങ്ങിയവർ സംബന്ധിച്ചു.