ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: സര്‍ക്കാര്‍ വേട്ടക്കാര്‍ക്കൊപ്പം; ഏത് പരുന്താണ് സര്‍ക്കാരിനും മീതെ പറക്കുന്നത്? വി.ഡി. സതീശന്‍

 

കോഴിക്കോട്: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന്‍റെ പശ്ചാത്തലത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സര്‍ക്കാര്‍ വേട്ടക്കാര്‍ക്കൊപ്പമാണെന്ന് വി.ഡി. സതീശന്‍ ആരോപിച്ചു. വേട്ടക്കാരുടെ സ്വകാര്യത സംരക്ഷിക്കുകയാണ് സര്‍ക്കാര്‍. സര്‍ക്കാര്‍ ഈ റിപ്പോര്‍ട്ട് നേരത്തേ വായിച്ചിരുന്നെങ്കില്‍ അന്നേ നിയമപരമായ നടപടികള്‍ സ്വീകരിക്കാമായിരുന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ഗുരുതരമായ കുറ്റകൃത്യം നടന്നിട്ട് സിനിമ കോണ്‍ക്ലേവ് നടത്താമെന്നാണ് സാംസ്‌കാരിക വകുപ്പ് മന്ത്രി പറയുന്നത്. ഇതൊരു തൊഴിലിടത്തില്‍ നടന്ന ചൂഷണമാണ്. നിരന്തരമായ ചൂഷണ പരമ്പരയാണ് നടന്നത്. പരാതികളുടെ കൂമ്പാരം സര്‍ക്കാരിന്‍റെ കയ്യിലില്ലേ. ആരാണ് സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുന്നത്? ഏത് പരുന്താണ് സര്‍ക്കാരിനും മീതെ പറക്കുന്നത്? ഒരു ക്രിമിനല്‍ ആക്ട് നടന്നാല്‍ അത് പോലീസില്‍ അറിയിക്കേണ്ടേ? സര്‍ക്കാര്‍ റിപ്പോര്‍ട്ട് വായിച്ചിട്ടുണ്ടല്ലോ, ഇതില്‍ കേസെടുക്കാന്‍ ഒരു പരാതിയുടെ ആവശ്യവുമില്ലെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

 

 

Comments (0)
Add Comment