ആഗോള അയ്യപ്പ സംഗമത്തെ സര്‍ക്കാര്‍ രാഷ്ട്രീയ വേദിയാക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. ലീഡേഴ്‌സ് ഫോറം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ‘ഓണം കാരുണ്യാര്‍ദ്രം’ എന്ന പരിപാടിയുടെ ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദേഹം. അയ്യപ്പനേയും അയ്യപ്പസംഗമത്തേയും ടൂറിസത്തിന്‍റെ ബ്രാന്‍ഡ് അംബാസിഡര്‍ ആക്കാനാണ് മുഖ്യമന്ത്രിയുടെ ഉദേശമെന്നും, 1800 ലധികം ക്ഷേത്രങ്ങളിലെ ഭണ്ഡാരപ്പെട്ടി പൊട്ടിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ ക്ഷേത്രം ജീവനക്കാര്‍ക്കുളള ശമ്പളവും ബോണസും നല്‍കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.