ആശമാരുടെ സമരം നീട്ടിയത് ദൗര്‍ഭാഗ്യകരമെന്ന് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍ കോഴിക്കോട്ടു പറഞ്ഞു. വനിതാ മന്ത്രി വകുപ്പ് കൈകാര്യം ചെയ്യുമ്പോള്‍ ആണ് ആശമാര്‍ക്ക് നെഞ്ച് പൊട്ടി കരയേണ്ടി വരുന്നത്. സമരം പൊളിയണം എന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ആഗ്രഹമെന്നും എന്നാല്‍ സമരം പൊളിയില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു. പെരുമഴയത്ത് അവരുടെ പന്തല്‍ പൊളിച്ചു. സര്‍ക്കാര്‍ മഴയത്തും വെയിലത്തും നിര്‍ത്തി ആശമാരെ പീഡിപ്പിക്കുകയാണെന്നും കെ മുരളീധരന്‍ കുറ്റപ്പെടുത്തി.
പണം കൊടുത്താണ് ആശമാരെ സമരം ചെയ്യിപ്പിക്കുന്നത് എന്നാണ് സിപിഎം വിമര്‍ശിക്കുന്നത്. മുന്‍പ് സിപിഎമ്മുകാര്‍ അങ്ങനെ ആണോ സമരം നടത്തിയതെന്നും മുരളീധരന്‍ ചോദിച്ചു. ഇന്ന് ഇവര്‍ സ്വകാര്യമേഖലയുടെ വക്താക്കളായി മാറിയിരിക്കുന്നു. എല്ലാ സ്വകാര്യമേഖലയ്ക്ക് നല്‍കാമെന്നാണ് നയം. ഇനി കൂത്തുപറമ്പ് വാര്‍ഷികം ആചരിക്കാന്‍ ഇവര്‍ക്ക് എന്നതാണ് യോഗ്യത ? അന്ന് അഞ്ചു പേരെ കൊന്നതിന് ഇപ്പോള്‍ സിപിഎം മാപ്പു പറയണമെന്നും മുരളീധരന്‍ പറഞ്ഞു. സമരങ്ങളെ സിപിഎമ്മിന് പുച്ഛമാണ്. ഇന്നലെ വരെയുള്ള വഴി അവര്‍ മറന്നിരിക്കുന്നു. അധികാരത്തിന്റെ അഹന്തയാണിത്. ത്രിപുരയിലും ബംഗാളിലും സംഭവിച്ചത് എന്താണെന്ന് സിപിഎം ഓര്‍ക്കുന്നത് നല്ലതാണെന്നും കെ മുരളീധരന്‍ ഓര്‍മ്മിപ്പിച്ചു .