കോട്ടയം മെഡിക്കല്‍ കേളേജിലെ കെട്ടിടം തകര്‍ന്ന് വീണ് ബിന്ദു മരിച്ചതില്‍ ആരോഗ്യ മന്ത്രി വീണ ജോര്‍ജ്ജ് രാജി വയ്ക്കണമെന്ന ആവശ്യം ശക്തമാക്കി പ്രതിപക്ഷം. ബിന്ദുവിന്റെ മരണത്തിന് കാരണം സര്‍ക്കാരെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. ആരോഗ്യ മന്ത്രി വീണ ജോര്‍ജ്ജ് കഴിവുകെട്ട മന്ത്രിയെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി രമേശ് ചെന്നിത്തലയും കുറ്റപ്പെടുത്തി.
കോട്ടയം മെഡിക്കല്‍ കേളേജ് കെട്ടിടം തകര്‍ന്ന വീണ് മരിച്ച ബിന്ദുവിന്റെ മരണത്തിന് കാരണം സര്‍ക്കാരെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സര്‍ക്കാര്‍ തക്കസമയത്തി ഇടപെട്ടില്ല. അപകടത്തിന്റെ ഉത്തരവാദുത്വം മന്ത്രി മാര്‍ക്കെന്നും വി.ഡി സതീശന്‍ പറഞ്ഞു.സംസ്ഥാനത്ത് മരുന്ന് വിതരണം പ്രതിസന്ധിയാണ്. കോവിഡ് കാലത്തെ കണക്കുകള്‍ ആരോഗ്യ മന്ത്രി ഒളിപ്പിച്ചെന്നും വി.ഡി സതീശന്‍ കുറ്റപ്പെടുത്തി.
വീണ ജോര്‍ജ്ജ് കഴിവുകെട്ട മന്ത്രിയെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. ആരോഗ്യ രംഗത്ത് ഗുരുതര വീഴ്ച്ച വരുത്തി. കോട്ടയത്തെ ആശുപത്രി കെട്ടിടം ഇടിഞ്ഞറു വീണ പോലെ സര്‍ക്കാരും ഇടിഞ്ഞ് വീഴുമെന്നും ചെന്നിത്തല പറഞ്ഞു. അതേസമയം വീണ ജോര്‍ജ്ജ് രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്താകെ ശക്തമായ പ്രതിഷേധമാണ് മൂന്നാം ദിവസം ഉയരുന്നത്.