തെറ്റായ മദ്യനയമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് മുന്‍ കെ പിസിസി അധ്യക്ഷന്‍ കെ മുരളീധരന്‍. രാസലഹരി മാഫിയയെ സര്‍ക്കാര്‍ കയറൂരി വിടുകയാണെന്നദ്ദേഹം കുറ്റപ്പെടുത്തി. ഐഎന്‍ടിയുസി നേതൃത്വത്തിലുള്ള കള്ള് ചെത്ത് തൊഴിലാളി ഫെഡറേഷന്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സെക്രട്ടറിയേറ്റിനു മുന്നില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആയിരക്കണക്കിന് തൊഴിലാളികള്‍ പണിയെടുക്കുന്ന കള്ള് ചെത്ത് വ്യവസായത്തെ സംരക്ഷിക്കുവാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് കെ മുരളീധരന്‍ ആവശ്യപ്പെട്ടു.