
സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് മഹിള കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തര്‍ എം പി. മുയലിനെ കാരറ്റ് കാണിക്കുന്നത് പോലെയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് പറഞ്ഞ അവര്‍ ഓരോ ദിവസവും ഏപ്രില്‍ ഫൂള്‍ പോലെയാണെന്നും ആരോപിച്ചു.
മെസ്സി വരുന്നുവെന്ന് പറഞ്ഞ് ജനങ്ങളെ പറ്റിക്കുന്നു. പറഞ്ഞു പറ്റിക്കുന്നതില്‍ ഈ സര്‍ക്കാര്‍ ഒന്നാം സ്ഥാനത്താണെന്ന് ജെബി മേത്തര്‍ ആരോപിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ അധികാരത്തില്‍ വന്നതിന് ശേഷം എല്ലാ ദിവസവും ഏപ്രില്‍ ഫൂള്‍ ആണെന്നും സര്‍ക്കാര്‍ ജനങ്ങളെ എല്ലാ ദിവസവും പറ്റിക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.