കട്ടമുതല്‍ ഒളിപ്പിക്കാന്‍ സര്‍ക്കാര്‍ അവസരം നല്‍കിയെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. തെളിവ് നശിപ്പിക്കാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് സമയം നല്‍കി. ശബരിമല സ്വര്‍ണകൊള്ളയിലെ തെളിവുകള്‍ നശിപ്പിക്കാന്‍ സര്‍ക്കാറും പോലീസും ശ്രമിച്ചെന്ന് അദ്ദേഹം പറഞ്ഞു. പന്തളത്ത് സമാപിച്ച വിശ്വാസ സംരക്ഷണ യാത്രയില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമലയിലെ കോടിക്കണക്കിന് സ്വര്‍ണം കട്ടുമുടിച്ചത് ഇടത് സര്‍ക്കാരാണെന്ന പകല്‍ പോലെ വ്യക്തമാണ്. ഹൈക്കോടതിയുടെ ഇടപെടലും പ്രതിപക്ഷ പ്രതിഷേധവുമില്ലായിരുന്നുവെങ്കില്‍ ഇതൊന്നും പുറത്തു വരുമായിരുന്നില്ല. സ്വര്‍ണ്ണം കട്ടവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുവാന്‍ സര്‍ക്കാരും പോലീസും മടിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ശബരിമലയില്‍ കൊള്ളയടിക്കപ്പെട്ടത് കേവലം സ്വര്‍ണത്തിന്റെ മാത്രമല്ല, അത് വിശ്വാസത്തിന്റെയും ആചാരാനുഷ്ഠാനങ്ങളുടെയും വിലയാണ്. അതുകൊണ്ടാണ് കേരള വിശ്വാസ സമൂഹത്തിനു വേണ്ടി കോണ്‍ഗ്രസ് സമരമുഖത്ത് ഇറങ്ങിയത്.