ഒടുവില്‍ വഴങ്ങി സര്‍ക്കാര്‍; വയനാട് പുനരധിവാസം വേഗത്തിലാക്കണം, പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയത്തിന് അനുമതി

Jaihind Webdesk
Monday, October 14, 2024

Kerala-Niyama-sabha

 

തിരുവനന്തപുരം: വയനാട് പുനരധിവാസം സംബന്ധിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയം നിയമസഭ ഇന്ന് ചര്‍ച്ച ചെയ്യും. ചട്ടം 300 പ്രകാരം സഭയിൽ പറഞ്ഞ കാര്യത്തിൽ പിന്നീട് അടിയന്തര പ്രമേയം കീഴ് വഴക്കമല്ലെന്ന് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. ഭരണപക്ഷം ഏകപക്ഷീയമായി പറയുന്ന കാര്യങ്ങളിൽ കയ്യടിച്ചു പോകാനുള്ള സ്ഥലമല്ല നിയമസഭ എന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

കേന്ദ്രസഹായം അടിയന്തരമായി ലഭ്യമാക്കാനുള്ള ഇടപെടൽ നടത്തണമെന്നും സംസ്ഥാന സർക്കാർ ക്രിയാത്മകമായി ഇടപെടണമെന്ന് അടിയന്തര പ്രമേയത്തിലൂടെ പ്രതിപക്ഷം ആവശ്യപ്പെട്ടു. ടി. സിദ്ദിഖ് എംഎൽഎയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. ചർച്ചയ്ക്ക് തയ്യാറാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അടിയന്തര പ്രമേയ നോട്ടീസിലെ ചർച്ച ഒരു മണിക്ക് നടക്കുമെന്ന് സ്പീക്കര്‍ വ്യക്തമാക്കി.