കടല്‍ക്ഷോഭം തടയാന്‍ സർക്കാർ മാർഗ്ഗങ്ങള്‍ ഒന്നും സ്വീകരിച്ചില്ല; അവഗണിച്ചാല്‍ ശക്തമായ പ്രതിഷേധം ഉണ്ടാകും, എടവനാക്കാട് സന്ദർശിച്ച് വി.ഡി. സതീശന്‍

Jaihind Webdesk
Saturday, July 6, 2024

 

കൊച്ചി: കടല്‍ ക്ഷോഭത്തില്‍ നാശനഷ്ടം സംഭവിച്ച കൊച്ചിയിലെ എടവനാക്കാട് മേഖലകള്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍റെ നേതൃത്വത്തില്‍ സന്ദര്‍ശനം നടത്തി. സംസ്ഥാന സർക്കാർ കടല്‍ക്ഷോഭം തടയാനുള്ള  മാർഗ്ഗങ്ങള്‍ ഒന്നും തന്നെ സ്വീകരിച്ചിട്ടില്ല. തീരസംരക്ഷണത്തിനായി കേന്ദ്ര സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചിട്ടില്ലെന്നും വി.ഡി. സതീശന്‍ പറഞ്ഞു.  തീരദേശ വാസികളെ കബളിപ്പിക്കാന്‍ മാത്രമാണ് സർക്കാർ കോടികളുടെ പാക്കേജ് പ്രഖ്യാപിച്ചത്. 13 ഓളം പുലിമുട്ടുകള്‍ പ്രദേശത്ത് നിർമിക്കണമെന്ന് റിപ്പോർട്ട് നല്‍കിയെങ്കിലും നടപടി ഉണ്ടായിട്ടില്ല. തീരമേഖലയെ അവഗണിച്ചാല്‍ ശക്തമായ സമര പരിപാടികള്‍ ഉണ്ടാകുമെന്നും വി.ഡി. സതീശന്‍ പറഞ്ഞു. കടല്‍ക്ഷോഭം കാരണം നിരവധി വീടുകളിലാണ് വെള്ളം കയറി നാശനഷ്ടങ്ങള്‍ സംഭവിച്ചത്. കടലേറ്റത്തെ പ്രതിരോധിക്കുന്ന ശക്തമായ രീതിയിലുള്ള പുലിമുട്ട് നിര്‍മ്മിക്കണമെന്നും ഇതിനായി സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്ന് ഒരു  നടപടിയും ഉണ്ടാകുന്നില്ലെന്നും തീരദേശവാസികള്‍ പറഞ്ഞു. ഹെെബി ഈഡന്‍ എംപിയും ഡിസിസി മുഹമ്മദ് ഷിയാസ് തുടങ്ങിയവർ പ്രതിപക്ഷ നേതാവിനൊപ്പം എടവനാക്കാട് മേഖലകള്‍ സന്ദർശിച്ചു.