സിപിഐ കണ്ണൂര്‍ ജില്ലാ സമ്മേളനത്തില്‍ സര്‍ക്കാരിനും മന്ത്രിമാര്‍ക്കുമെതിരെ വിമര്‍ശനം. മന്ത്രിമാര്‍ കഴിവുകെട്ടവര്‍ എന്ന് സിപിഐ. സിപിഐ കണ്ണൂര്‍ ജില്ലാ സമ്മേളനത്തിലാണ് മന്ത്രിമാര്‍ക്ക് എതിരെ നിശിത വിമര്‍ശനം. പ്രവര്‍ത്തന റിപ്പോര്‍ട്ടിലും പൊതുചര്‍ച്ചയിലും കടുത്ത വിമര്‍ശനമുണ്ടായി. കൃഷി, ഭക്ഷ്യ, മൃഗസംരക്ഷണ വകുപ്പ് മന്ത്രിമാര്‍ കഴിവുകെട്ടവര്‍ എന്നാണ് പ്രതിനിധികളുടെ വിമര്‍ശനം.
പ്രവര്‍ത്തന റിപ്പോര്‍ട്ടിലും വിമര്‍ശനമുന്നയിച്ചിട്ടുണ്ട്. സിപിഐ മന്ത്രിമാര്‍ എന്ന വേറിട്ട സ്വീകാര്യതയും മതിപ്പും കുറഞ്ഞു. സര്‍ക്കാരില്‍ മധ്യവര്‍ഗ്ഗം സ്വാധീനം ചെലുത്തുന്നത് ഇടതുപക്ഷത്തെ സ്‌നേഹിക്കുന്നവരില്‍ നിരാശയുണ്ടാക്കുന്നുവെന്നും വിമര്‍ശനമുണ്ട്. പെന്‍ഷന്‍ കുടിശ്ശികയും മാവേലി സ്റ്റോറുകളുടെ ദുരവസ്ഥയും സര്‍ക്കാരിന്റെ ശോഭ കെടുത്തിയെന്ന് ബോധ്യമായിരിക്കുകയാണ് ഇടതുപക്ഷത്തിന്. ഭാവനാസമ്പന്നരായി പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതില്‍ മന്ത്രിമാര്‍ പരാജയമാണെന്ന് പ്രതിനിധികള്‍ കുറ്റപ്പെടുത്തുന്നു. മുമ്പെങ്ങുമില്ലാത്ത വിധമാണ് മന്ത്രിമാര്‍ക്ക് പാര്‍ട്ടിക്ക് അകത്തും പുറത്തും നിന്ന് വിമര്‍ശനമുയരുന്നത്.