പിണറായിയെ താഴെ ഇറക്കുക ലക്ഷ്യം; തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തെ തോല്‍പ്പിക്കും: കെ സുധാകരന്‍ എം പി

Jaihind News Bureau
Saturday, May 10, 2025

പിണറായിയെ താഴെ ഇറക്കുക തന്നെയാണ് ലക്ഷ്യമെന്ന് കെ പി സി സി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. തെരഞ്ഞെടുപ്പ് രംഗത്ത് ഇടതുപക്ഷത്തെ തോല്‍പ്പിക്കും. ആ ലക്ഷ്യം നേടും. കോണ്‍ഗ്രസ്സില്‍ തര്‍ക്കങ്ങള്‍ ഇല്ല, സൗഹൃദാന്തരീക്ഷത്തിലാണ് കോണ്‍ഗ്രസ് മുന്നോട്ട് പോകുന്നത.് ഇത്ര ഐക്യം അടുത്ത കാലത്തൊന്നും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കണ്ണൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു.

അതേ സമയം നിയുക്ത കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് ഷാഫി പറമ്പില്‍ എം പി കെപിസിസി പ്രസിഡന്റ് കെ.സുധാകരനെ സന്ദര്‍ശിച്ചു. നടാലിലെ വീട്ടിലെത്തിയാണ് സന്ദര്‍ശിച്ചത്. കെപിസിസി നേതാക്കളായ പി എം നിയാസ്, സോണി സെബാസ്റ്റ്യന്‍ എന്നിവരും സന്നിഹിതരായിരുന്നു. സ്ഥാനം ഏറ്റെടുക്കാന്‍ പോകുന്നതിന് മുന്‍പേ കെ.സുധാകരന്റെ അനുഗ്രഹം വാങ്ങാന്‍ വന്നതാണെന്നും പാര്‍ട്ടി ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും ഷാഫി പറമ്പില്‍ എം പി സന്ദര്‍ശനത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.