ഹേമ കമ്മിറ്റി റിപ്പോർട്ടിന്‍റെ പൂർണരൂപം പ്രത്യേക അന്വേഷണ സംഘത്തിനു കൈമാറി; ഇന്ന് യോഗം ചേരും

Jaihind Webdesk
Thursday, September 12, 2024

 

തിരുവനന്തപുരം: ഹൈക്കോടതിയുടെ  നിർദ്ദേശപ്രകാരം ഹേമ കമ്മറ്റി റിപ്പോർട്ടിന്‍റെ പൂർണ്ണരൂപം പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി. പ്രത്യേക അന്വേഷണ സംഘത്തിന് മേൽനോട്ടം വഹിക്കുന്ന ക്രൈംബ്രാഞ്ച് മേധാവി എച്ച്. വെങ്കിടേഷിന് ആണ് റിപ്പോർട്ട് കൈമാറിയത്.പ്രത്യേക അന്വേഷണസംഘം ഇന്ന് പോലീസ് ആസ്ഥാനത്ത് യോഗം ചേരും.

അന്വേഷണസംഘം വിപുലീകരിക്കുന്നത് ഉൾപ്പെടെയുള്ള തുടർനടപടികൾ ചർച്ച ചെയ്യും. നിലവിൽ പരാതികളും മൊഴികളും നൽകിയിട്ടുള്ള 52 പേരെ നേരിൽ ബന്ധപ്പെട്ട് അന്വേഷണം ആരംഭിക്കുവാൻ ആണ് ലക്ഷ്യമിട്ടിരിക്കുന്നത്. ഇവർ പരാതികളിലും മൊഴിയിലും ഉറച്ചുനിന്ന് തുടർനടപടികൾക്ക് താല്പര്യം അറിയിച്ചാൽ പ്രത്യേകം പ്രത്യേകം കേസുകൾ രജിസ്റ്റർ ചെയ്തു ആകും അന്വേഷണം ആരംഭിക്കുക.