ഇന്ത്യൻ ലോയേഴ്‌സ് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ആദ്യ സംസ്ഥാന കൗൺസിൽ യോഗം നടന്നു

Jaihind Webdesk
Monday, August 21, 2023

കോട്ടയം: പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ ലോയേഴ്‌സ് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ആദ്യ സംസ്ഥാന കൗൺസിൽ യോഗം പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ അയർക്കുന്നത്തു വെച്ച് നടന്നു.സംസ്ഥാന പ്രസിഡന്‍റ് അഡ്വക്കേറ്റ് വിഎസ് ചന്ദ്രശേഖരൻറെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുകൊണ്ട് നടക്കുന്ന ചട്ടലംഘനങ്ങൾക്കെതിരെ നടപടി സ്വീകരിക്കാനും മറ്റ് നിയമപരമായ ഉപദേശങ്ങൾ നൽകുന്നതിനും പ്രവർത്തകരെ നിയമപരമായി സംരക്ഷിക്കാനും, പ്രതിരോധത്തിനും പുതുപ്പള്ളിയിൽ വാർ റൂം പ്രവർത്തനമാരംഭിച്ചു.

വാർ റൂമിന്‍റെ  പ്രവർത്തന ഉദ്ഘാടനം പാമ്പാടി യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ മുൻമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. അഡ്വ: എം.ലിജു, കോട്ടയം ഡി.സി.സി പ്രസിഡന്‍റ്  നാട്ടകം സുരേഷ് ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളും നിരവധി അഭിഭാഷകരും ചടങ്ങിൽ പങ്കെടുത്തു.