ഡൽഹി: ജാർഖണ്ഡിൽ ’ഇന്ത്യ’ മുന്നണിയും ബി.ജെ.പിയും നേർക്കുനേർ പോരാടുന്ന 15 ജില്ലകളിലെ 43 മണ്ഡലങ്ങളിൽ വോട്ടെടുപ്പ് ആരംഭിച്ചു. 15,344 പോളിംഗ് സ്റ്റേഷനുകളിൽ രാവിലെ 7 മണി മുതലാണ് പോളിംഗ് ആരംഭിച്ചത്.
ജാതി സെൻസസ്, പ്രതിമാസ ധന സഹായം തുടങ്ങിയ വാഗ്ദാനങ്ങളാണ് ’ഇന്ത്യ’ മുന്നണിയിൽ കോൺഗ്രസ് അടക്കം ഉയർത്തിയത്. ജെ.എം.എം സർക്കാർ ആദിവാസി ഭൂമി കുടിയേറ്റക്കാർക്ക് കൈമാറിയെന്നും അവരെ പുറത്താക്കുമെന്നുമായിരുന്നു ബി.ജെ.പി പ്രചാരണം.
20 ആദിവാസി സംവരണ മണ്ഡലങ്ങളും ആറ് പട്ടികജാതി സംവരണ മണ്ഡലങ്ങളും 17 പൊതുമണ്ഡലങ്ങളുമാണ് ഇന്ന് പോളിംഗ് ബൂത്തിലേക്ക് കടക്കുന്നത്. ഇതിൽ കോലാൻ പ്രവിശ്യയിലെ 14 മണ്ഡലങ്ങളാണ് നിർണായകം. കഴിഞ്ഞതവണ 14-ൽ 11-ഉം നേടിയത് ജെ.എം.എം. ആണ്. രണ്ടാംഘട്ട പോളിംഗ് 38 മണ്ഡലങ്ങളിൽ 20-ന് നടക്കും.