ഇന്ത്യക്കാരെയും വഹിച്ചുള്ള ആദ്യ വിമാനം മുംബൈയിലേക്ക്; ആശ്വാസ വാർത്ത | VIDEO

Jaihind Webdesk
Saturday, February 26, 2022

ന്യൂഡല്‍ഹി: യുക്രെയ്നില്‍ കുടുങ്ങിയ ഇന്ത്യക്കാരെയും വഹിച്ചുള്ള ആദ്യ വിമാനം മുംബൈയിലേക്ക് തിരിച്ചു. റൊമാനിയന്‍ തലസ്ഥാനമായ ബുക്കാറെസ്റ്റിൽ നിന്നാണ് എയർ ഇന്ത്യയുടെ പ്രത്യേക വിമാനം പുറപ്പെട്ടത്.

219 യാത്രക്കാരാണ് വിമാനത്തിലുള്ളത്.  പ്രധാനമായും റുമാനിയ, പോളണ്ട്, ഹംഗറി എന്നീ രാജ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇന്ത്യയുടെ രക്ഷാ ദൗത്യം പുരോഗമിക്കുന്നത്. രക്ഷാദൗത്യത്തിനായി കൂടുതല്‍ വിമാനങ്ങള്‍ സജ്ജമാക്കാന്‍ രാജ്യത്തെ പ്രധാനപ്പെട്ട സ്വകാര്യ വിമാന കമ്പനികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മലയാളി വിദ്യാർത്ഥികള്‍ ഉള്‍പ്പെടെ നിരവധി പേരാണ് ആക്രമണം രൂക്ഷമായതോടെ ബങ്കറുകളില്‍ അഭയം തേടിയിരിക്കുന്നത്. ഭക്ഷണത്തിനും വെള്ളത്തിനും ബുദ്ധിമുട്ട് നേരിടുണ്ടെന്ന് വിദ്യാർത്ഥികള്‍ പറയുന്നു. വേഗത്തില്‍ സഹായം  എത്തിക്കാനായി അഭ്യർത്ഥിക്കുന്ന വിദ്യാര്‍ത്ഥികളുടെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. രക്ഷാപ്രവർത്തനം ഊർജിതമാക്കാനുള്ള ശ്രമങ്ങളാണ് പുരോഗമിക്കുന്നത്.

 

https://www.facebook.com/JaihindNewsChannel/videos/199687439027869