തൊടുപുഴയില്‍ വിദ്വേഷ പരാമര്‍ശം നടത്തിയതിന് പി.സി.ജോര്‍ജിനെതിരെ കേസെടുക്കണമെന്ന് യൂത്ത് ലീഗ് പോലീസില്‍ പരാതി നല്കി. തൊടുപുഴ പോലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്. മതവികാരം വ്രണപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ തുടരുന്ന പി.സി ജോര്‍ജിനെതിരെ നിയമനടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു. രാജ്യത്തെ നശിപ്പിച്ച ഒന്നാം പ്രതി നെഹ്റു എന്ന മുസല്‍മാനാണ് എന്നായിരുന്നു പിസി ജോര്‍ജിന്റെ പരാമര്‍ശം.
രാജ്യത്തെ നശിപ്പിച്ച ഒന്നാം പ്രതി നെഹ്റു എന്ന മുസല്‍മാനാണ്. നിരീശ്വരവാദിയാണെന്ന് പറഞ്ഞു നടന്നിട്ട് നെഹ്റു വീട്ടില്‍ അഞ്ച് നേരം നിസ്കരിക്കുമായിരുന്നു എന്നാണ് പിസി ജോര്‍ജിന്റെ അവകാശവാദം. വര്‍ഗീയ പരാമര്‍ശത്തിന്റെ പേരില്‍ മുഖ്യമന്ത്രി പിണറായി വിജയന് കേസെടുത്താല്‍ തനിക്ക് കുഴപ്പമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്തരം വര്‍ഗീയ പരാമര്‍ശങ്ങള്‍ പിസി ജോര്‍ജ് നടത്തുന്നത് ഇതാദ്യമല്ല.