കേരളീയം പരിപാടിയിലെ കണക്കുകള്‍ പുറത്ത് ; നിയമസഭയില്‍ എല്‍ദോസ് കുന്നപ്പള്ളി എംഎല്‍എയുടെ ചോദ്യത്തിനാണ് മറുപടി

Jaihind Webdesk
Monday, October 21, 2024


തിരുവനന്തപുരം: കേരളീയം ചിലവിന് മറുപടിയുമായി സര്‍ക്കാര്‍.സ്‌പോണ്‍സര്‍ഷിപ്പിലൂടെ 11.47 കോടി രൂപ പരിപാടിക്ക് ലഭിച്ചു. ടൈം സ്‌ക്വയറില്‍ വീഡിയോ പ്രദര്‍ശിപ്പിച്ചതിന് 8. 29 ലക്ഷം രൂപയാണ് ചിലവ് വന്നത്. എക്‌സിബിഷന്‍ കമ്മിറ്റി 5.43 കോടി രൂപ ചിലവഴിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നിയമസഭയില്‍ എല്‍ദോസ് കുന്നപ്പള്ളി എംഎല്‍എയുടെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പിണറായി വിജയനാണ് കണക്കുകള്‍ വിശദമാക്കിയത്.

അതെസമയം 25 ലക്ഷം രൂപയാണ് പബ്ലിസിറ്റി കമ്മിറ്റി ചിലവഴിച്ചത്. വിവിധ ഏജന്‍സികള്‍ക്ക് നല്‍കാനുള്ള കുടിശിക നല്‍കാനായി 4.63 കോടിയും അനുവദിച്ചു. വിവരപൊതുജനസമ്പര്‍ക്ക ഡയറക്ടറുടെ പേരില്‍ തുടങ്ങിയ ബാങ്ക് അക്കൗണ്ടുകളിലാണ് സ്‌പോണ്‍സര്‍ഷിപ്പ് തുക എത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.