‘ഗവർണർ-സർക്കാർ പോര് നാടകം; സിപിഎം-ബിജെപി നേതൃത്വത്തിനിടയില്‍ ഇടനിലക്കാരുണ്ട്’: പ്രതിപക്ഷനേതാവ്

Jaihind Webdesk
Saturday, September 17, 2022

ആലപ്പുഴ: സർക്കാർ ഗവർണർ പോര് നാടകമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സർക്കാരും ഗവർണറും ചേർന്ന് ഭരണഘടനാ വിരുദ്ധമായ കാര്യങ്ങൾ ചെയ്തപ്പോൾ ഗവർണറുമായി സർക്കാരിന് ഒരു പ്രശ്‌നമില്ലായിരുന്നു. ലോകായുക്ത, സർവകലാശാല, മിൽമ ബില്ലുകളിൽ ഗവർണർ ഒപ്പുവെക്കരുത്. ബിജെപി-സിപിഎം നേതൃത്വത്തിനിടയിൽ ഇടനിലക്കാരുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കായംകുളത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.