സ്ത്രീപക്ഷ നിലപാട് വാക്കില്‍ മാത്രം; മുകേഷ് വിഷയത്തിലൂടെ പുറത്തുവരുന്നത് സിപിഎമ്മിന്റെ ഇരട്ടത്താപ്പ്

Jaihind News Bureau
Sunday, February 2, 2025

തിരുവനന്തപുരം: തെളിവുകള്‍ നിരത്തി എം. മുകേഷ് എംഎല്‍എക്കെതിരെ അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചിട്ടും മുകേഷിനെ സംരക്ഷിക്കുന്ന നിലപാട് തുടരുകയാണ് സിപിഎം. സ്ത്രീപക്ഷ നിലപാടാണ് തങ്ങളുടേതെന്ന് പറയുമ്പോഴും സ്ത്രീവിരുദ്ധ നിലപാടുമായി കളം നിറയുകയാണ് സിപിഎമ്മും ഇടത് മുന്നണിയും.

ഞങ്ങളുടെ പാര്‍ട്ടി കോടതിയും പൊലീസ് സ്റ്റേഷനും ആണെന്ന അന്തരിച്ച വനിതാ കമ്മിഷന്‍ അംഗവും, സിപിഎം കേന്ദ്രകമ്മിറ്റി അംഗവുമായ എം.സി ജോസെൈന്റ വാക്കുകള്‍ വലിയ രീതിയിലുള്ള വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. സിപിഎം ഇപ്പോഴും ജോസഫൈന്‍ ലൈനില്‍ തന്നെയാണ് എന്ന് വ്യക്തമാക്കുകയാണ് വര്‍ത്തമാനകാല സിപിഎമ്മിന്റെ നിലപാട്. സ്ത്രീപക്ഷത്തു നില്‍ക്കുന്നുവെന്നും സ്ത്രീയുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നുവെന്നും ഊറ്റംകൊള്ളുന്ന സര്‍ക്കാരിനുമുന്നില്‍, മറ്റൊരു വ്ിഷയം കൂടി എത്തുകയാണ്. കൊല്ലം എംഎല്‍എ എം മുകേഷിനെതിരായ ലൈംഗിക പീഢനക്കേസ്. കേസ് വന്നപ്പോള്‍ തന്നെ മുകേഷിന് സുരക്ഷാ കവചമൊരുക്കുകയായിരുന്നു സിപിഎമ്മും ഇടത് മുന്നണിയും ചെയ്തത്. രാജി വെക്കേണ്ടതില്ലെന്നും, കുറ്റക്കാരനല്ലെങ്കില്‍ എംഎല്‍എ സ്ഥാനം തിരികെ കിട്ടുമോ എന്നുമായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ ചോദിച്ചത്. എന്നാല്‍ പ്രത്യേക അന്വേഷണ സംഘം സമര്‍പ്പിച്ച കുറ്റപത്രത്തില്‍ മുകേഷിനെതിരെ തെളിവുകള്‍ ഉണ്ട്താനും.. തെളിവുണ്ടെന്ന് മനസിലാക്കിയാല്‍ സിപിഎം നിലപാട് മാറ്റും എന്ന് പ്രതീക്ഷിച്ചിരുന്ന കേരളജനതക്ക് വീണ്ടും തെറ്റി. മുകേഷ് എംഎല്‍എ ആയി തുടരുമെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ പ്രതികരണം.

തെറ്റ് ചെയ്തവര്‍ സിപിഎമ്മുകാരെങ്കില്‍ പേടിക്കേണ്ടതില്ല എന്ന രീതിയിലേക്ക് കേരളം മാറുന്നോ എന്ന സംശയമാണ് പൊതുസമൂഹം ഉയര്‍ത്തുന്നത്. ഇരക്കൊപ്പമ#ാണ് വേട്ടക്കാര്‍ക്കൊപ്പമല്ല തങ്ങളെന്ന് ആവര്‍ത്തിച്ചു പറയുമ്പോഴും പ്രവര്‍ത്തിയില്‍ അതുണ്ടാകുന്നില്ല എന്നത് അത്ഭുതപ്പെടുത്തുന്നതാണ്. ക#ൂത്താട്ടുകുളം കൗണ്‍സിലര്‍ കലാരാജുവിനെ അപമാനിച്ച സിപിഎമ്മുകാരെ നേതൃത്വം അഭിനന്ദിച്ചതും ഇതിനുദാഹരണമാണ്… ഉത്തരവാദിത്തപ്പെട്ട ഇത്തരം സ്ത്രീ വിഷയങ്ങളില്‍ സിപിഎം പുലര്‍ത്തുന്ന സ്ത്രീവിരുദ്ധ നിലപാട് അങ്ങേയറ്റം അപഹാസ്യം തന്നെയാണെന്നതില്‍ സംശയമില്ല. പാര്‍ട്ടിയുടെ ജനാധിപത്യബോധവും രാഷ്ട്രീയമൂല്യബോധവുംകൂടി ഇതോടൊപ്പം മങ്ങിപ്പോവുന്നുണ്ട്.