കുട്ടികളുമായി കിണറ്റില്‍ ചാടിയ പിതാവ് മരിച്ചു

Jaihind Webdesk
Thursday, December 15, 2022

തൃശൂര്‍: കുട്ടികളുമായി കിണറ്റില്‍ ചാടിയ പിതാവ് മരിച്ചു. തൃശൂര്‍ കയ്പമംഗലത്താണ് സംഭവം. മൂന്ന്പീടിക ബീച്ച് റോഡ് സ്വദേശി ഷിഹാബ്(35) ആണ് മരിച്ചത്. കുട്ടികളെ ബന്ധുക്കള്‍ രക്ഷപ്പെടുത്തി. കുട്ടികളെ ബന്ധുക്കള്‍ രക്ഷപ്പെടുത്തി. ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയാണ് സംഭവം. രണ്ടര വയസും, നാലര വയസുമുള്ള കുട്ടികളുമായാണ് ഷിഹാബ് കിണറ്റില്‍ ചാടിയത്. പൊലീസും ഫയര്‍ ഫോഴ്‌സും ചേര്‍ന്ന് ഷിഹാബിനെ കിണറ്റില്‍ നിന്ന് പുറത്തെടുത്തെങ്കിലും മരിച്ചിരുന്നു.

ടൈല്‍സ് കട ഉടമയായ ശിഹാബിന് കടയുമായി ബന്ധപ്പെട്ട് വലിയ സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നുവെന്നാണ് വിവരം. ഇതാണ് ജീവനൊടുക്കാന്‍ കാരണമെന്നാണ് നിഗമനം.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)