എയർ ഇന്ത്യ എക്സ്പ്രസ് നഷ്ടപരിഹാരം നൽകണം; മസ്കറ്റിൽ മരിച്ച നമ്പി രാജേഷിന്‍റെ കുടുംബം പ്രതിപക്ഷ നേതാവിന് നിവേദനം നല്‍കി

Monday, May 27, 2024

 

തിരുവനന്തപുരം: മസ്കറ്റിൽ മരിച്ച നമ്പി രാജേഷിന്‍റെ ഭാര്യ അമൃതയും അച്ഛനും ബന്ധുക്കളും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ കണ്ട് നിവേദനം നൽകി. എയർ ഇന്ത്യ എക്സ്പ്രസ് നഷ്ടപരിഹാരം നൽകണമെന്നതാണ് പ്രധാന ആവശ്യം. രാജേഷിന്‍റെ മരണത്തോടെ കുടുംബം അനാഥമായ അവസ്ഥയിലാണ്. അമൃതയ്ക്ക് സ്ഥിര വരുമാനമാനമുള്ള ജോലിയില്ല. നഷ്ടപരിഹാരം വാങ്ങുന്നതിൽ ഉൾപ്പെടെ ഇടപെടൽ നടത്തുമെന്ന് പ്രതിപക്ഷ നേതാവ് ഉറപ്പ് നൽകി. സംസ്ഥാന-കേന്ദ്ര സർക്കാരുകളുടെ മുന്നിലും ഈ വിഷയം അവതരിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.