ഭാരത് ജോഡോ യാത്രയിൽ അണിചേർന്ന് മുതലപ്പൊഴിയിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾ; സാന്ത്വനമായി രാഹുൽ ഗാന്ധി

Jaihind Webdesk
Monday, September 12, 2022

 

തിരുവനന്തപുരം: ഭാരത് ജോഡോ യാത്രയിൽ രാഹുല്‍ ഗാന്ധിക്കൊപ്പം അണിചേർന്ന്  മുതലപ്പൊഴിയിൽ മീൻപിടിത്ത വള്ളം മറിഞ്ഞ് മരിച്ചവരുടെ ബന്ധുക്കൾ. നേമത്ത് നിന്നും ആരംഭിച്ച പദയാത്ര കിള്ളിപ്പാലത്ത് എത്തിയപ്പോഴാണ് അപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബം യാത്രയുടെ ഭാഗമായത്.

അപകടമുണ്ടായ സാഹചര്യങ്ങളെപ്പറ്റി ബന്ധുക്കൾ രാഹുൽ ഗാന്ധിയോട് വിവരിച്ചു. അവരുടെ വിഷമം കേട്ട രാഹുൽ ഗാന്ധി ആശ്വസിപ്പിക്കുകയും കൈപിടിച്ച് ചേർത്തുനിർത്തുകയും ചെയ്തു. യാത്രയ്ക്കൊപ്പം ഏറെനേരം ചെലവഴിച്ചാണ് കുടുംബം യാത്രയായത്. അപ്രതീക്ഷിതമായി കുടുംബത്തിനുണ്ടായ വിയോഗം താങ്ങാനാകാതെ ദുരിതക്കയത്തിലേക്ക് വീണ കുടുംബത്തിന് ആശ്വാസവും കരുത്തും പകരുന്നതായിരുന്നു രാഹുൽ ഗാന്ധിയുടെ വാക്കുകൾ.