പെട്ടിമുടി ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്കും 10 ലക്ഷം രൂപ വീതം ധനസഹായം നല്‍കണം; മുഖ്യമന്ത്രി സ്ഥലം സന്ദർശിക്കേണ്ടതായിരുന്നു: രമേശ് ചെന്നിത്തല

Jaihind News Bureau
Sunday, August 9, 2020

 

ഇടുക്കി: പെട്ടിമുടി ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്കും 10 ലക്ഷം രൂപ വീതം ധനസഹായം നല്‍കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കരിപ്പൂരില്‍ പ്രഖ്യാപിച്ച തുക ഇവിടേയും നല്‍കണം. തമ്മില്‍ വേര്‍തിരിവുണ്ടെന്ന വിമര്‍ശനം ശക്തമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

മുഖ്യമന്ത്രി ദുരന്തസ്ഥലം  സന്ദർശിക്കേണ്ടതായിരുന്നു. മുഖ്യമന്ത്രി വരാത്തതിൽ നാട്ടുകാർക്ക് ഉൾപ്പെടെ അതൃപ്തിയുണ്ട്. ഈ ഘട്ടത്തിൽ വിവാദമുണ്ടാക്കാൻ ആഗ്രഹിക്കുന്നില്ല. നാട്ടുകാരുടെ വികാരമാണ് പങ്കുവയ്ക്കുന്നത്. തെരച്ചിൽ ഊർജിതമാക്കി എല്ലാവരെയും വേഗം കണ്ടെത്തണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.